07:09pm 22 September 2026
NEWS
‘ബ്ലൂ റൈസ് 2026’ യൂത്ത് ക്യാമ്പ്
22/09/2026  03:21 PM IST
nila
 ‘ബ്ലൂ റൈസ് 2026’ യൂത്ത് ക്യാമ്പ്

ചെങ്ങന്നൂർ: വൈസ്മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയണിലെ ഡിസ്ട്രിക്ട് 1, 2, 3 എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ബ്ലൂ റൈസ് 2026’ യൂത്ത് ക്യാമ്പ് ആറാട്ടുപുഴ തരംഗം യൂത്ത് സെന്ററിൽ സംഘടിപ്പിച്ചു. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും പുതിയ അനുഭവങ്ങൾ പങ്കിടുന്നതിന്റെയും വേദിയായി മാറിയ ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള യുവ വൈസ്ലിംഗ് അംഗങ്ങൾ പങ്കെടുത്തു.
മുൻ എൽ.ആർ.ഡി.യും ഏരിയ പി.ആർ.ഒ.യുമായ പ്രൊഫ. ജോൺ എം. ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടിജു ജോർജ് തുമ്പമൺ, മുൻ ആർ.ഡി. ഡോ. വി. രാജേഷ്, വൈ. എം. സുധീർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
എൽ.ആർ.ഡി. എബി തോമസ്, റീജിയണൽ ബുള്ളറ്റിൻ എഡിറ്റർ നിഷ എബി, ഡിസ്ട്രിക്ട് 1 ഗവർണർ റാഹുൽ കുമാർ എസ്., ഡിസ്ട്രിക്ട് 2 ഗവർണർ സനോജ് വർഗീസ്, ഡിസ്ട്രിക്ട് 3 ഗവർണർ അന്നമ്മ അലക്സ്, ഡിസ്ട്രിക്ട് 1 സെക്രട്ടറി ബിനി ആൻഡ്രൂ എന്നിവർ സംസാരിച്ചു.
പി.എൽ.ആർ.ഡി. പ്രൊഫ. ജോൺ എം. ജോർജ്, പി.ഡി.ജി. എൻജിനീയർ തോമസ് മാത്യു, ലാനി തോമസ്, പി.ഡി.ജിമാരായ വി.എസ്. ജോസ്, ജോസ് കരിമരത്തിനാൽ, യൂത്ത് കോ-ഓർഡിനേറ്റർ വൈ. വൈ. ശ്രീലക്ഷ്മി, യൂത്ത് പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ വൈ.ഡബ്ല്യു. ടിനു, ഡോ. ബിജി, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ വൈം. എബി, ഡോ. ദീപുദേവ് സൂര്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
യുവ അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്താനും ക്യാമ്പ് അവസരമൊരുക്കി. മൂന്ന് ഡിസ്ട്രിക്ടുകളിലെയും വൈസ്മെൻ, വൈസ്ലിംഗ്, മെനെറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.